സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്;കുറഞ്ഞത് 50 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.സ്വർണം ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി.
തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇപ്പോൾ സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്.പടിഞ്ഞാറൻ ഏഷ്യയിൽ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയിൽ കുറവ് സംഭവിക്കാൻ സഹായിച്ചു. ഏപ്രിലിൽ നിരവധി തവണ സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ ഏപ്രിൽ 19നാണ് സ്വർണവില അവസാനമായി റെക്കോർഡിട്ടത്. ഏപ്രിൽ 19ന് ഒരു ഗ്രാം സ്വർണത്തിന് വില 6815 രൂപയായിരുന്നു. പവന് 54,520.