ജീവനെടുക്കുന്ന ഷവർമ
ഗൾഫ് നാടുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ രാത്രിയിൽ ഭക്ഷണം കഴിച്ചു കിടക്കുന്ന പലരും ഹൃദയാഘാതം മൂലം മരിക്കുന്നു.നല്ല ശതമാനം ആളുകളും മരണത്തിനു മുമ്പ് കഴിച്ച ഭക്ഷണം ഷവർമയായിരുന്നു. ഷവർമയിൽ ഉപയോഗിക്കുന്ന ഇറച്ചികൾ, മയോണൈസ്, എന്നിവ കൃത്യമായ അളവിലും പാകത്തിലുമല്ല ലഭിക്കുന്നതെങ്കിൽ മരണം ഉറപ്പ്. ഷവർമ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന കടുത്ത ഭക്ഷ്യവിഷബാധയെക്കുറിച്ചും അതിലൂടെ സംഭവിക്കുന്ന മരണങ്ങളും. ശരിയായ രീതിയിൽ തയ്യാറാക്കാത്തതും സൂക്ഷിക്കാത്തതുമായ ഷവർമ നിരവധി ജീവനുകളാണ് എടുത്തിട്ടുള്ളത്. ഷവർമ എങ്ങനെയാണ് അപകടകാരിയാകുന്നത് ഷവർമയ്ക്ക് ഉപയോഗിക്കുന്ന ചിക്കൻ അല്ലെങ്കിൽ മറ്റ് ഇറച്ചി കൃത്യമായ താപനിലയിൽ വേവിച്ചില്ലെങ്കിൽ അതിൽ സാൽമൊണല്ല, ഷിഗെല്ല തുടങ്ങിയ മാരക ബാക്ടീരിയകൾ വളരുന്നു. ഷവർമയിൽ ചേർക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് പച്ചമുട്ട ഉപയോഗിച്ചാണ്. ഇത് കൂടുതൽ സമയം പുറത്തുവെച്ചാൽ ബാക്ടീരിയകൾ അതിവേഗം പെരുകുകയും കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ഇറച്ചി ശരിയായി കഴുകാതിരിക്കുക, പാകം ചെയ്യുന്ന ആളുകളുടെ കൈകളിലെ വൃത്തിക്കുറവ്, ഈച്ചയും പൊടിയും അടിക്കുന്ന സാഹചര്യം എന്നിവയും വില്ലനാകാം. ഷവർമ റോളിനായി വെച്ചിരിക്കുന്ന ഇറച്ചി മണിക്കൂറുകളോളം പകുതി വെന്ത അവസ്ഥയിൽ പുറത്തിരിക്കുന്നത് ബാക്ടീരിയകൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു.ഷവർമ കഴിച്ചതിന് ശേഷം എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ സ്വയംചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
ഷവർമ്മ കഴിച്ചു വിഷബാധയേറ്റാൽ സാധാരണയായി താഴെ പറയുന്ന ലക്ഷണങ്ങൾ കാണിക്കാം
- കടുത്ത വയറുവേദനയും വയറിളക്കവും
- വിട്ടുമാറാത്ത ഛർദ്ദി
- കടുത്ത പനി
- നിർജ്ജലീകരണം
