സീബ്രാലൈനിലൂടെ വിദ്യാർത്ഥികളുടെ യാത്ര ജീവൻപണയം വെച്ച്
ശാസ്താംകോട്ട : സീബ്രാലൈനിലൂടെ വിദ്യാർത്ഥികളുടെ യാത്ര ജീവൻപണയം വെച്ച്. ഭരണിക്കാവ് പാതയുടെ തുടക്കത്തിലുള്ള സീബ്രാലൈൻ വിദ്യാർഥികളടക്കം കുറുകേ കടക്കുന്നത് അപകടം മുന്നിൽക്കണ്ട്. സീബ്രാലൈനുള്ള ഭാഗമെത്തുമ്പോൾ വാഹനങ്ങൾ നിർത്താത്തതും വേഗം കുറയ്ക്കാത്തതുമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.പട്ടണത്തിൽ നിന്ന് ഭരണിക്കാവിലേക്കു തിരിയുന്ന പാതയുടെ തുടക്കത്തിലാണ് വര അടയാളപ്പെടുത്തിയിരിക്കുന്നത്. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ട പട്ടണത്തിനു കിഴക്കുഭാഗത്താണ് താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ദേവസ്വം ബോർഡ് കോളേജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുള്ളത്. 2,000 കുട്ടികൾ ദിനംപ്രതി പട്ടണത്തിലൂടെ കടന്നുപോകുന്നതായാണ് കണക്ക്. അവരിലേറെയും സീബ്രാലൈൻ കടക്കണം. കൂടാതെ ഓഫീസുകളിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മറ്റും പോകുന്നവരും പാത കുറുകേ കടക്കണം. ആഴ്ചയിൽ രണ്ടുദിവസം ചന്തയിലേക്ക് എത്തുന്നവരും ശാസ്താംകോട്ട ക്ഷേത്രദർശനത്തിന് ബസിറങ്ങി വരുന്നവരും സീബ്രാലൈൻ കടന്നുവേണം പോകാൻ
