ഡോംബിവ്‌ലിയിൽ – സീതാറാം യെച്ചൂരി അനുസ്‌മരണ യോഗം, 29 ന്

0

 

ഡോംബിവ്‌ലി : അന്തരിച്ച സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇടതുപക്ഷ പാർട്ടികൾ (ജില്ല -താലൂക്ക് വിഭാഗം )സംയുക്തമായി അനുശോചന യോഗം സംഘടിപ്പിക്കുന്നു.സെപ്‌തംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഡോംബിവ്‌ലി ഈസ്റ്റിലുള്ള ആദർശ വിദ്യാലയത്തിൽ നടക്കുന്ന യോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് സ്റ്റാർ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), ശെത്കാരി കാംഗാർ പക്ഷ് തുടങ്ങിയ പാർട്ടികളുടെ പ്രവർത്തകർ പങ്കെടുക്കും . എല്ലാ ഇടതുപക്ഷ പാർട്ടികളും മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന വിവിധ സംഘടനാ പ്രവർത്തകരും അനുശോചനയോഗത്തിൽ പങ്കെടുക്കണമെന്ന് സിപിഎം  താലൂക്ക് സെക്രട്ടറി (ദക്ഷിണ താനെ ) പികെ ലാലി അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *