ചക്കരക്കല്ലിൽ 6 ഗ്രാം MDMA യുമായി മൂന്ന് യുവാക്കളെ പിടികൂടി

കണ്ണൂർ; MDMA യുമായി ചക്കരക്കല്ലിൽ മൂന്നുപേർ അറസ്റ്റിൽ. മുഴപ്പാല ആനേനി മെട്ടയിലെ സാരംഗ് (19), കൂറന്റെ പീടികയിലെ അനാമികയിൽ അമൃത് ലാൽ (23), ആനേനിമെട്ട നേരോത്ത് അഖിൽ പ്രകാശ് (28) എന്നിവരെയാണ് ചക്കരക്കൽ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.മുഴപ്പാല ബംഗ്ലാമെട്ടയിൽ പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.6ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു.മൂന്നുദിവസത്തിനിടെ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി പിടികൂടിയവരുടെ എണ്ണം ആറായിരിക്കുകയാണ്.