യുപിയിൽ യുവാവിനെ വെടിവച്ച് കൊന്നു; വിരമിച്ച സൈനികൻ ഭൂമി തർക്കത്തിന്റെ പേരിൽ ആണ് കൊലപാതകം

0

 

ഗോണ്ട∙ യുപിയിൽ വിരമിച്ച സൈനികൻ ഭൂമി തർക്കത്തിന്റെ പേരിൽ ദലിത് യുവാവിനെ വെടിവച്ചു കൊന്നു. തരബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പക്രി ദുബെ ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. രമേഷ് ഭാരതിയാണ് (46) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരുൺ സിങ്ങിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അരുൺ സിങ്ങും കൊല്ലപ്പെട്ട രമേഷ് ഭാരതിയും തമ്മിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ അരുൺ തോക്കെടുത്ത് രമേശിനു നേർക്ക് നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ രമേഷ് ഭാരതി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. പ്രതിയെ പിടികൂടാൻ ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *