8 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു ചെയ്തു.
മുംബൈ: ഡോംബിവലിയിൽ സഹോദരിയുടെ എട്ട് വയസുകാരിയായ ട്യൂഷൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു.
” ജനുവരി 15 ന് കുട്ടി ട്യൂഷനായി അദ്ധ്യാപികയുടെ വീട്ടിൽ വന്നപ്പോൾ പ്രതി വൈഭവ് ജിതേന്ദ്ര സിങ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പ്രതി കിടപ്പുമുറിയിൽ കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിനെത്തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു . ഭാരതീയ ന്യായ സൻഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമപ്രകാരം കേസ് ഫയൽ ചെയ്ത് സിംഗിനെ അറസ്റ്റ് ചെയ്‌തു ” മൻപാഡ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ രാം ചോപ്പടെ മാധ്യമങ്ങളെ അറിയിച്ചു.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.ജനുവരി 15 ന് വൈഭവ് ജിതേന്ദ്ര സിംഗ് എന്ന പ്രതിയുടെ ഡോംബിവാലിയിലെ വീട്ടിൽ ട്യൂഷനു പോയ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി മൻപാഡ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.