ആളൂരിൽ MDMA യുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂർ: ആളൂരിൽ MDMA ലഹരിയുമായി 3 യുവാക്കളെ പിടികൂടി. ആളൂർ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശരി സ്വദേശിയായ നെടുംമ്പുരക്കൽ ക്രിസ്റ്റോ (21), അവിട്ടത്തൂരിൽ നിന്ന് മനക്കലപ്പടി സ്വദേശിയായ അലങ്കാരത്തുപറമ്പിൽ ജെസ്വിൻ (19), അവിട്ടത്തൂർ സ്വദേശിയായ കോലംകണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് MDMA യുമായി പിടികൂടിയത്.
ക്രിസ്റ്റോ ആളൂർ പോലീസ് സ്റ്റേഷനിലെ റൌഡിയാണ്. ക്രിസ്റ്റോ 2024 ൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടികേസിലും വധശ്രമ കേസിലും പ്രതിയാണ്.
ആളൂർ പോലീസ് സറ്റേഷൻ ഇൻസ്പെക്ടർ ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബാബു.ടി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സുനീഷ് കുമാർ, നിഖിൽ, ഹോഗാർഡ് ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.