കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റില്‍ .ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും സംഘവും , പ്രഭാത്, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി എന്നീ ഭാഗങ്ങളില്‍ പട്രോള്‍ നടത്തി വരികയായിരുന്നു.
അതിനിടയിലാണ് തില്ലേരിയില്‍ വെച്ച് ബംഗ്ലൂരില്‍ നിന്നും വന്‍തോതില്‍ മെത്താംഫിറ്റാമിന്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തില്ലേരി സ്വദേശി സി.എച്ച്.ലുക്മാന്‍ മസ്‌റൂര്‍ (24) എന്നയാള്‍ 42 ഗ്രാം മെത്താംഫിറ്റാമിന്‍ സഹിതം അറസ്റ്റിലായത്.ചില്ലറയായി മെത്താംഫിറ്റാമിന്‍ തൂക്കി വില്‍ക്കുന്നതിനായി ഇലക്‌ട്രോണിക് ത്രാസ് അടക്കം പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) വി.വി.സനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്ത്, വി.വി.ശ്രിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.