യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ ആണ് സംഭവം പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിൽ ആണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.