യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര വെണ്പകലിൽ യുവതിയെ വീട്ടിൽ കയറി ആൺസുഹൃത്ത് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു . വീടിൻ്റെ ടെറസിൽ സഹപാഠിയായ പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടയിലാണ് ആണ്സു ഹൃത്തിന്റെ ആക്രമണം . ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ബൈക്കിൽ കയറ്റി ആശുപത്രിയിൽ ഉപേക്ഷിച്ചശേഷം യുവാവ് കടന്നുകളയുകയായിരുന്നു .പ്രതി വിപിൻ ഒളിവിലാണ് . സൂര്യ ഗായത്രിക്കാണ് വെട്ടേറ്റത് . സംഭവത്തിനു പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരുന്നു.