മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി
മുംബൈ : സെൽഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനുള്ള കാൽവഴുതി 150 അടിയോളം താഴ്ചയിലേക്കാണ് യുവതി വീണത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി ബോർണെ ഗാട്ടിൽ എത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു.