എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം ;ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു

0

കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം.

പള്ളുരുത്തിയിലാണ് ആർക്കിടെക്ടായ ഷീജയുടെ ഓഫിസ്. ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കലക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *