പോലീസിനെ ആക്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

0

എറണാകുളം :  ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍ ഉദയന്റെ മകന്‍ പ്രവീണ്‍(28) എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. റിസിലി പോലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് പാലാരിവട്ടം സംസ്‌കാര ജംങ്ഷനില്‍ വെച്ച്‌ യുവാവും യുവതിയും വഴിയാത്രക്കാരെ കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത് . തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് പാലാരിവട്ടം എസ്.ഐ മിഥുന്‍ മോഹനും സംഘവും സ്ഥലത്തെത്തുന്നത്. ഈസമയം യുവതിയും യുവാവും നാട്ടുകാരെയെല്ലാം മുള്‍ മുനയില്‍ നിര്‍ത്തികൊണ്ടുള്ള പ്രകടനമായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവീണിനെ കീഴടക്കിയത് . വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ റിസിലിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രവീണിനെ പോലീസ് സംഘം ജീപ്പിനുള്ളില്‍ കയറ്റിയതോടെ റിസിലി ആക്രോശവുമായി പോലീസിന് നേരെ പാഞ്ഞടുത്തു. “ഇറക്കി വിടടാ..” എന്ന് പറഞ്ഞ് അസഭ്യവാക്കുകളുമായി വാഹനത്തിലടിക്കുകയും പോലീസിനെ കയ്യേറ്റം ചെയ്യാനും യുവതി ശ്രമിച്ചു. `പ്രവീണ്‍ ഈ സമയം വാഹനം അടിച്ചു തകര്‍ക്കടീ എന്ന് ആക്രേശിച്ചു. ഇത് കേട്ടതോടെ യുവതി കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പോലീസ് ജീപ്പിന്റെ ഗ്രാസ്സുകളില്‍ ഇടിച്ചു. ഇതോടെ വശത്തെ ഗ്ലാസ്സ് തകര്‍ന്നു. മുന്‍ സീറ്റിലിരുന്ന എസ്.ഐ മിഥുനെ അസഭ്യം പറഞ്ഞ് കൊണ്ട് കഴുത്തില്‍ കുത്തിപിടിച്ചു, വനിതാ പോലീസ് ഇല്ലാത്തതിനാല്‍ പോലീസ് നിസ്സഹായരായിരുന്നു. പിന്നീട് കയ്യിലിരുന്ന പൊതി പോലീസിനെ പൊക്കി കാണിച്ച് ഇത് മയക്കുമരുന്നാണെന്നും ഞാന്‍ ഇത് കഴിക്കാന്‍ പോകുകയാണെന്നും റിസിലി പറഞ്ഞു. മയക്കു മരുന്ന് വായിലേക്കിട്ട ശേഷം റിസിലി അവിടെ നിന്നും നടന്നു നീങ്ങി.
പോലീസ് ഈ സമയം കൊണ്ട് പ്രവീണിനെ സ്റ്റേഷനിലെത്തിക്കുകയും കൂടുതല്‍ വനിതാ പോലീസുമായി സ്ഥലത്തെത്തി തിരച്ചില്‍ നടത്തി റിസലിയെ പിടകൂടുകയുമായിരുന്നു. ഇരുവരെയും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും കത്തികാണിച്ച് യാത്രക്കാരെ ഭിഷണിപ്പെടുത്തിയതിനും മറ്റും കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *