ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വയനാട്: അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് (20) മരിച്ചത്. തിങ്കളാഴ്‌ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്.സംഭവത്തിന് പിന്നാലെ അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൽമാനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിൽ ചികിത്സയില്‍ തുടരവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മരണകാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്നാണ് വിവരം.