പൊലീസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ ആദികടലായി സാരംഗ് നിവാസിൽ എസ്.കെ.സാരംഗ് (41) ആനയിടുക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഞായറാഴ്‌ച രാത്രിയിലാണ് തെഴുക്കിലെ പീടികയ്ക്ക് സമീപത്തു നിന്നും ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു.ഇതിനു ശേഷം കാണാതായ സാരംഗിനെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. സംസ്കാരം നടത്തി.
വിദേശത്ത് മെക്കാനിക്കൽ എൻജിനീയറായിരുന്ന സാരംഗ് രണ്ടു മാസം മുൻപ് നാട്ടിലെത്തിയതാണ്. എസ്.കെ.ബൽദാസ്, സു ജാത ദമ്പതികളുടെ മകനാണ്. ഭാര്യ ശ്വേത. മക്കൾ: അഹൻ, നോറ. സഹോദരൻ: സ്വരൂപ്.