വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ യുവാവ് ചുരത്തിലേക്ക് ചാടി.

0
churam

വയനാട്: താമരശേരി ചുരത്തിന് സമീപം പൊലീസ്‌ വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളില്‍ നിന്ന് താഴേക്ക് ചാടി. വൈത്തിരി പൊലീസ് പരിശോധന നടത്തവെ ഒൻപതാം വളവിന് മുകളില്‍ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. മലപ്പുറം സ്വദേശിയാണ് കാറിലുണ്ടായിരുന്നത്.

ഈ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്നാണ് സൂചനകള്‍. പൊലീസ്, ഫയർഫോഴ്‌സ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *