അമ്മയുടെ കാമുകനെ യുവാവ് ഇലക്ട്രിക് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

ആലപ്പുഴ : മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു . പോലീസിൻ്റെ കൃത്യതയാർന്ന അന്യേഷണത്തിലാണ് അമ്മയുടെ കാമുകന് വഴിയിൽ കെണിയൊരുക്കി വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ പാടത്ത് ഉപേക്ഷിച്ചതാണ് എന്ന് കണ്ടെത്തിയത് . പോസ്റ്റുമാർട്ടം റിപ്പോർട്ടിലും കൊലപാതകത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു .സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്തിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കുഴഞ്ഞുവീണു മരിച്ചു എന്നാണ് നാട്ടുകാരും കരുതിയിരുന്നത്.
ഇലക്ട്രീഷനായ കിരൺ (29 ) ആണ് അമ്മയുടെ കാമുകനും അയൽവാസിയുമായ ദിനേശനെ (54)വീട്ടിലേക്കു വിളിച്ചുവരുത്തി വഴിയിൽ വൈദ്യുതാഘാതമേൽപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി അതിവിദഗ്ദ്ധമായി കൊലപ്പെടുത്തിയത് .പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.ദിനേശന്റെ സംസ്‌കാരകർമ്മങ്ങൾക്ക് കിരൺ മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
കിരണിൻ്റെ അച്ഛനും അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ട് എന്നും സംശയിക്കുന്നുണ്ട് . ദിനേശനെ വീട്ടിലേക്കു വിളിച്ചു വരുത്തിയത് കിരണിന്റെ അമ്മയാണ് എന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം തുടരുകയാണ്.