വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

എറണാകുളം : മുനമ്പത്ത് വീട്ടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു.’മരിച്ചയാളുടെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.