ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം മരണം (VIDEO)

0

ഫിറോസ്‌പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്‌പൂര്‍ സ്വദേശിയായ ഹർജിത് സിങ്ങ് ആണ് മരിച്ചത്. ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രാദേശിക മത്സരത്തിനിടെയായിരുന്നു സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ സിക്‌സര്‍ അടിച്ചതിന് ശേഷം സഹതാരത്തിൻ്റെ അടുത്തേക്ക് നീങ്ങിയ ഹര്‍ജിത്തിന് പിച്ചിൻ്റെ നടുവില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹം പിച്ചില്‍ ഇരിക്കുന്നതും പൊടുന്നനെ കുഴഞ്ഞു വീഴുന്നതും വീഡിയോയില്‍ കാണാം. ഓടിക്കൂടിയ സഹതാരങ്ങള്‍ ഹര്‍ജിത്തിന് സിപിആര്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹര്‍ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലായി രാജ്യത്ത് വിവിധയിടങ്ങളില്‍ യുവാക്കളില്‍ ഹൃദയാഘാത മരണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2024 ജൂണിൽ, മുംബൈയില്‍ 42 വയസുള്ള രാം ഗണേഷ് തിവാർ എന്ന ക്രിക്കറ്റ് കളിക്കാരൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. 2024 നവംബറിൽ ഛത്രപതി സംഭാജിനഗറിൽ ഇമ്രാൻ എന്ന യുവ ക്രിക്കറ്റ് കളിക്കാരനും ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *