ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്

കോട്ടയം: ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്. അതിരമ്പുഴ സ്വദേശികൾക്കെതിരെയാണ് യുവാവ് പരാതി നൽകിയത്. 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായാണ് പരാതി. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ യുവാവാണ് പരാതിക്കാരന്‍. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിലെ പരാതിക്കാരിയായ യുവതിക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
പ്രതിയായ യുവതി എംജി സര്‍വകലാശാലയില്‍ പഠിച്ചിരുന്ന കാലത്ത് (2021) പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന യുവതി പരാതിക്കാരനുമായി അടുത്ത് ഇടപഴകിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് പറയുന്നത്.
പിന്നീട് 2022 മുതല്‍ പരാതിക്കാരനെ ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ദമ്പതികൾ പരാതിക്കാരന്‍റെ കൈയിൽ നിന്നും പണം തട്ടിയെടുത്തത്. തട്ടിപ്പിൽ ദമ്പതികൾക്കൊപ്പം തിരുവഞ്ചൂർ സ്വദേശിയായ യുവാവുമുണ്ടായിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.