കാറിടിച്ച് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ തടയാൻ ടാക്സിക്ക് മുകളിൽ കയറി യുവാവ്
മുംബൈ : സിനിമയിലെ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതാണോ എന്ന് പെട്ടെന്ന് തോന്നിയെങ്കിലും അതല്ലാ എന്നു തിരിച്ചറിഞ്ഞവരൊക്കെ അമ്പരന്നുപോയൊരു ദൃശ്യമാണ് ഇന്നലെ രാത്രി സാന്താക്രൂസിൽ നടന്നത് .
അതിവേഗത്തിൽ ഓടുന്ന കാറിനുമുകളിലിരുന്ന് രുന്നു ‘ലഗാ ഗാഡി സൈഡ് പേ’ ( കാറ് സൈഡിലോട്ട് ഒതുക്കു… )എന്ന് പറഞ്ഞു ഒരു യുവാവ് കാറിനുമുകളിലിരുന്ന് വളരുകയാണ് . യാതൊരു ഭാവഭേദവുമില്ലാതെ ഡ്രൈവർ വണ്ടിയോടിച്ചുപോകുന്നു .കാറിനു മുന്നിലെ ഗ്ളാസ് തകർന്നിട്ടുണ്ട്.മറ്റൊരു വാഹനത്തിൽ യാത്രചെയ്യുന്ന ആളാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. തൻ്റെ വണ്ടി ഇടിച്ചു കടന്നുകളയാൻ ശ്രമിച്ച കാർ ഡ്രൈവറെ പിടികൂടാനാണ് യുവാവ് സിനിമാസ്റ്റൈലിൽ ഈ സാഹസത്തിനു മുതിർന്നത് .സാന്താക്രൂസ് ഫ്ളൈഓവറിനു മുകളിലൂടെ പോകുമ്പോഴാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത് . ഇതിൻ്റെ ക്ളൈമാക്സ്ൽ എന്ത് സംഭവിച്ചു എന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല.സാന്താക്രൂസ് പോലീസ് പറയുന്നത് ഇങ്ങനെയൊരു സംഭവം തങ്ങളറിഞ്ഞിട്ടില്ലാ എന്നാണ്.
എന്തായാലും ഈ ദൃശ്യം വ്യത്യസ്തരീതിയിലുള്ള പ്രതികരണങ്ങളോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് .