യുവ ഡോക്റ്ററെ ബലാൽസംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവം :സഞ്‌ജയ്‌ റോയ് കുറ്റക്കാരൻ

0

കൊല്‍ക്കത്ത: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്‌ച. പ്രതി ഡോക്‌ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 9-നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർ ജി കർ മെഡിക്കല്‍ കോളജില്‍ 31-കാരിയായ ജൂനിയർ ഡോക്‌ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്‌ടരുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം .
പ്രാഥമിക പരിശോധനയ്‌ക്കും പോസ്‌റ്റുമാർട്ടം റിപ്പോർട്ടും അനുസരിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് ഡോക്‌ടർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കൊൽക്കത്ത പൊലീസിലെ സിവിൽ വളണ്ടിയർ ആയിരുന്ന സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് സഞ്ജയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

എന്നാൽ മറ്റു ചിലരും കുറ്റകൃത്യത്തിലുൾപ്പെട്ടിട്ടുണ്ടെന്നും അതു കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ കേസ് സിബിഐക്ക് കൈമാറി. പക്ഷെ, സഞ്ജയ് മാത്രമേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തല്‍. 45 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസില്‍ സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. ജൂനിയര്‍ ഡോക്‌ടരുടെ ബലാത്സംഗക്കൊലപാതകം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു.

ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട പി.ജി. ട്രെയിനി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സൂചന. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ പോലീസ് സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ പങ്ക് മാത്രമേ കുറ്റകൃത്യത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്നാണ് സി.ബി.ഐ പറയുന്നത്.

ഫൊറന്‍സിക് റിപ്പോര്‍ട്ടിലും ഡി.എന്‍.എ. പരിശോധന ഫലത്തിലും ഇയാള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കേസില്‍ അന്തിമ അഭിപ്രായത്തിനായി ഫൊറന്‍സിക് റിപ്പോര്‍ട്ട് സി.ബി.ഐ സംഘം വിദഗ്ധര്‍ക്ക് അയച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10 നാണ് സഞ്ജയ് റോയ് അറസ്റ്റിലായത്. ഡോക്‌ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കെട്ടിടത്തിലേക്ക് റോയ് പ്രവേശിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും സിബിഐ പരിശോധിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *