രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതാണ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്സ്. യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യപരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിനർഹത നേടിയവർക്ക് അപേക്ഷിക്കാം.
പരമ്പരാഗത വസ്ത്രനിർമാണത്തോടൊപ്പം കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കും. ഏറ്റവും നവീനരീതികൾ കേന്ദ്രീകരിച്ചുള്ള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യമേഖലകളിലും. സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റ്‌സ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും സഹായിക്കും.
പി.എസ്.സി. അംഗീകാരമുണ്ട്. ആറാഴ്ച നീണ്ടുനിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും വിദേശരാജ്യങ്ങളിൽ ജോലിലഭിക്കാനുള്ള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണി വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവ നൽകും.അപേക്ഷ www.polyadmission.org/gifd വഴി ഓഗസ്റ്റ് 23 വരെ നൽകാം. വിവരങ്ങൾക്ക്: 9605168843, 9895543647, 8606748211, 04722812686.