CMA ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം
കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സിയുടെ (CMA) ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ജൂലായ് സെഷന്‍ പരീക്ഷകളുടേതാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
CMA ഫൈനല്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ ഡിസംബര്‍ 10-ന് ആരംഭിച്ച് ഡിസംബര്‍ 17-ന് അവസാനിക്കും. ഡിസംബര്‍ 15-നാണ് ഫൗണ്ടേഷന്‍ പരീക്ഷ. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഷെഡ്യൂള്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. ഫെബ്രുവരി 21-ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://icmai.in./icmai/