കണ്ണൂര്‍ റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്ര ചുമതലയേറ്റു
കണ്ണൂര്‍: യതീഷ് ചന്ദ്ര ഐ പിഎസ് കണ്ണൂർ എസ്‌പിയായി ചുമതലയേറ്റു. കണ്ണൂരിൽ രാഷ്ട്രീയപക്ഷം ചേരാതെ പ്രവർത്തിക്കുമെന്നും അക്രമം അഴിച്ചുവിടുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കണ്ണൂരിന്‍റെ ഭൂമി ശാസ്ത്രവും രാഷ്ട്രീയവും തനിക്ക് അറിയാം. വളപട്ടണത്ത് എഎസ്‌പിയായി പ്രവർത്തിച്ചതിന്‍റെ അനുഭവ പരിചയമുണ്ട്. ഏറ്റെടുത്ത ജോലി ആത്മാർത്ഥമായിട്ട് ചെയ്യുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
അങ്കമാലിയിലെ എല്‍ഡിഎഫ് ഹര്‍ത്താലിലും പുതുവൈപ്പിന്‍ സമരത്തിലും ജനങ്ങളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയായിരുന്നു യതീഷ് ചന്ദ്ര.കണ്ണൂര്‍ എസ്പി സ്ഥാനത്ത് നിന്ന് കെ എ പി നാലാം ബെറ്റാലിയന്‍ മേധാവി സ്ഥാനത്ത് എത്തി ഒരുമാസം പിന്നിടുമ്പോഴാണ് നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.കണ്ണൂർ എസ്പി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ, തൃശൂർ കമ്മിഷണർ തുടങ്ങിയ പദവികളൊക്കെ വഹിച്ച ശേഷം പിന്നെ പൊങ്ങിയത് ബംഗളൂരു സിറ്റി പോലീസിൽ അഴിമതി വിരുദ്ധവിഭാഗം എസ്പിയായി. ഡെപ്യൂട്ടേഷൻ അവസാനിച്ച് ഏതാനും മാസം മുമ്പ് തിരിച്ചെത്തിയെങ്കിലും അവധിയിലായിരുന്നു.
കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കേരളത്തില്‍ വച്ചുണ്ടായ ഒടുവിലുണ്ടായ വിവാദം. കോവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്ന് പിന്നീട് കേരള പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 ലാണ് സംഭവം .
ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു.
ബെംഗളൂരുവില്‍ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്‌തുവരികയായിരുന്ന യതീഷ്, ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. 2011ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ് ഈ മുപ്പത്തിനാലുകാരൻ. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം