യാമിനി കൃഷ്ണമൂർത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിമാരും
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിയുമായ രമാ വൈദ്യനാഥന്‍. തന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം ‘ശൃംഗാര ലഹരി’ എന്ന കീര്‍ത്തനത്തിന് അനുസരിച്ചാണ് രമ ചുവടുകള്‍വെച്ചത്.
’13-ാം വയസിലാണ് ഗുരു യാമിനി എന്നെ ‘ശൃംഗാര ലഹരി’ പഠിപ്പിക്കുന്നത്. ഇതിലും മികച്ചൊരു രീതിയില്‍ ഗുരുവിന് യാത്രയയപ്പ് നല്‍കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇത്തരത്തില്‍ ഗുരുവിനോടുള്ള സ്‌നേഹവും കൃതജ്ഞതയും അറിയിക്കാനായതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളായി തോന്നുന്നു. യാമിനി അമ്മ, നിങ്ങളുടെ നൃത്തച്ചുവടുകള്‍ ഞങ്ങളിലൂടെ ജീവിക്കും. എന്നും നൃത്തത്തിന്റെ ശൃംഗാര ലഹരിയായി നിങ്ങള്‍ തുടരും. ആ സമയത്ത് പാട്ട് പാടിത്തന്നതിന് ഇളങ്കോവന്‍ ഗോവിന്ദരാജന് ഒരുപാട് നന്ദി.’- രമാ വൈദ്യനാഥന്‍ പറയുന്നു.
നേരത്തെ പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും അമ്മ മൃണാളിനി സാരാഭായിക്ക് നൃത്തത്തിലൂടെ ആദരം അര്‍പ്പിച്ചിരുന്നു. ‘കൃഷ്ണാ നീ ബേഗനെ ബാരോ’ എന്ന നൃത്തത്തിലൂടെയാണ് മല്ലിക അമ്മയെ യാത്രയാക്കിയത്.