“എഴുത്തുകാർ സർക്കാറിനോടൊപ്പം നിൽക്കണം” – എം.മുകുന്ദൻ

0

തിരുവനന്തപുരം : എഴുത്തുകാർ പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും സർക്കാരിനോടൊപ്പം നിൽക്കണമെന്നും അധികാരത്തിൻ്റെ കൂടെ നിൽക്കരുത് എന്നു പറയുന്നത് തെറ്റായ ധാരണയാണ് എന്നും പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ.
അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള നിയമസഭയുടെ സാഹിത്യ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരുമായും പ്രതിപക്ഷമായും എഴുത്തുകാർ സഹരിക്കണം.വലിയൊരു കേരളത്തെ നിർമ്മിക്കാൻ ഞാൻ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും കൂടെ നിൽക്കും.സാഹിത്യ അക്കാഡമി അധ്യക്ഷനായി സർക്കാർ എന്നെ നിയമിച്ചപ്പോൾ വലിയ ആരോപണം ഉയർന്നിരുന്നു. അക്കാദമിയുടെ അധ്യക്ഷനായി വരേണ്ടത് എഴുത്തുകാരൻ അല്ലാതെ ഫാക്ടറി ഉടമയോ വ്യാപാരിയോ ആണോ? മുകുന്ദൻ ചോദിച്ചു. എഴുതിയെഴുതിയാണ് തന്റെ മുടി നരച്ചതും വാർധക്യം വന്നതെന്നും അദ്ദേഹം പറഞ്ഞു.

” കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാമത് എഡിഷന് തുടക്കമായി. ഈ കാലയളവു കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ ഇടംനേടാൻ പുസ്തകോത്സവത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പുതിയ തലമുറയെ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും വെളിച്ചത്തിലേക്കു ആകർഷിക്കും വിധത്തിലാണ് പുസ്തകോത്സവം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വായനാസമൂഹത്തിന് പ്രമുഖരായ സാഹിത്യപ്രതിഭകൾക്കൊപ്പം ആശയവിനിമയം നടത്താനും ഇത് അവസരമൊരുക്കും. ഇതോടൊപ്പം തന്നെ ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമർപ്പിച്ചു. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന സാഹത്യകാരനാണ് എം മുകുന്ദൻ. ലോകസാഹിത്യത്തിലെ ചലനങ്ങൾ കേരളത്തിൽ അവതരിപ്പിച്ച അദ്ദേഹം ഈ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ആദരിക്കപ്പെടുന്നതിൽ ഒരു ഔചിത്യ ഭംഗിയുണ്ട്.
പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നു. യുനെസ്‌കോ ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കാറുണ്ട്. ഡൽഹി ഈ വിധത്തിൽ ഒരിക്കൽ അംഗീകരിക്കപ്പെട്ടിരുന്നു. ഈ പുസ്തകോത്സവം മുൻനിർത്തി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർക്ക് യുനെസ്‌കോയ്ക്ക് കത്തയക്കാവുന്നതാണ്. യുനെസ്‌കോ അത് അംഗീകരിക്കുമെന്നും കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാവുമെന്നും പ്രത്യാശിക്കാം.”

പിണറായി വിജയൻ

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *