‘ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്’; മുഴുവൻ വാഹനനിരയുമായി ഉംലിംഗ് ലാ പാസ് കീഴടക്കി റെനോ ഇന്ത്യ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡായ ഉംലിംഗ് ലാ ടോപ്പിലേക്ക് തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന നിരയും എത്തിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മ്മാതാവായി റെനോ ഇന്ത്യ.
2024 ഓഗസ്റ്റ് 29 നാണ് ലഡാക്കിലെ ലേയുടെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യപ്പെട്ടത്. ലേ നഗരത്തില്‍ നിന്ന് ആരംഭിച്ച്, ചാങ് ലാ പാസ്, പാങ്കോങ് ത്സോ, ഹാന്‍ലെ, ഒടുവില്‍ ഉംലിംഗ് ലാ പാസ് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ഡ്രൈവ് നാവിഗേറ്റ് ചെയ്തത്.
ലഡാക്ക് മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ 1,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഡ്രൈവ്, റെനോ കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നിവയുള്‍പ്പെടെ റെനോ ഇന്ത്യയുടെ ശ്രേണിയിലുള്ള വാഹനങ്ങള്‍ ഓടിച്ചു.
റെനോ വാഹനങ്ങള്‍ നഗരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഏത് തരം റോഡിനും വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടതായി റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു.