ലോക വനിത ദിനാചരണം : മലയാളം മിഷന്‍റെ ശക്തിസംഗമം ചെമ്പൂരിൽ

0

മുംബൈ : ലോക വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിലെയും അധ്യാപകര്‍ പങ്കെടുക്കുന്ന “ശക്തിസംഗമം” 2025 മാര്‍ച്ച് 9 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കും.

മലയാളം മിഷന്‍ ഡയറക്ടര്‍ ശ്രീ മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശക്തിസംഗമത്തില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ഉപദേശക സമിതി അംഗങ്ങള്‍ അതിഥികളായി എത്തും.

കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷക്ക് തത്തുല്യമായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ മുംബൈ ചാപ്റ്ററിലെ എല്ലാ പഠിതാക്കളെയും, മലയാളം മിഷന്‍റെ ഈ വര്‍ഷത്തെ ബോധി അധ്യാപക പുരസ്കാരം നേടിയ അധ്യാപികയെയും, ചാപ്റ്ററിലെ എല്ലാ അധ്യാപകരെയും വേദിയില്‍ ആദരിക്കും.2023, 2024 വര്‍ഷങ്ങളിലെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മേഖലാ തലത്തിലും ചാപ്റ്റര്‍ തലത്തിലും വിജയികളായവര്‍ക്കും മലയാളം മിഷന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും സമര്‍പ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *