യുവാവിന്റെ വൈറൽ പോസ്റ്റ് വിവാഹം വേണ്ടെന്ന് വച്ച് യുവതി 30 ലക്ഷത്തിന് പകരം മൂന്ന് ലക്ഷം വരുമാനം
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മെന്‍സ് റൈറ്റ് ആക്ടിവിസ്റ്റായ യുവാവ് പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹ നിശ്ചയം വരെ എത്തിയ തന്റെ വിവാഹം മുടങ്ങിയ കാരണമാണ് യുവാവ് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ വാര്‍ഷിക വരുമാനം 30 ലക്ഷം ആണെന്നാണ് യുവാവ് തന്റെ മാട്രിമോണി പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ഇത് കണ്ട യുവതി പരിചയപ്പെടുകയും ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു.
എത്രയും പെട്ടെന്ന് വിവാഹ നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ട യുവതിയോട് യുവാവ് ഇരുവരുടെയും രണ്ടാം വിവാഹം ആയതിനാല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി നവംബര്‍ പകുതിയോടെ നിശ്ചയം വേണമെന്ന് തന്റെ കുടുബത്തില്‍ നിന്ന് ആവശ്യപ്പെടുന്നു എന്ന് പറയുന്നു. യുവതിയുടെ ആഗ്രഹത്തിന് സമ്മതിച്ച യുവാവ് തനിക്ക് പ്രൊഫൈല്‍ ആഡ് ചെയ്യുന്ന സമയത്ത് ചെറിയൊരു തെറ്റ് പറ്റിയെന്ന് പറയുന്നു. അത് സാരമില്ലെന്ന് പറയുന്ന യുവതിയോട് തന്റെ വാര്‍ഷിക വരുമാനം 30 ലക്ഷമല്ല മൂന്ന് ലക്ഷമാണെന്ന് പറയുന്നു. അത്രയും ദിവസം സ്‌നേഹപൂര്‍വ്വം നിന്ന യുവതിയുടെ മറ്റൊരു മുഖമാണ് അതിനു ശേഷം തനിക്ക് കാണാന്‍ സാധിച്ചതെന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.
കിഷ് സിഫ് എന്ന പ്രൊഫൈലില്‍ നിന്നാണ് യുവാവ് തനിക്ക് നേരിട്ട അനുഭവത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ അമ്മയും അസഭ്യ വര്‍ഷവുമായി തനിക്ക് നേരെ എത്തിയെന്നും യുവാവ് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. മകളുടെ മുന്‍ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത് പോലെ തനിക്കെതിരെയും കേസ് കൊടുക്കുമെന്ന് പറഞ്ഞ യുവതിയുടെ അമ്മയോട് ധൈര്യമായി കേസ്‌കൊടുത്തോളു എന്നും താനൊരു വക്കീല്‍ കൂടിയാണെന്നും യുവാവ് പറയുന്നു.
യുവതി തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന സമയത്ത് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും എന്നാല്‍ അവര്‍ 80 ലക്ഷം രൂപ അലിമണിയായി കൈപ്പറ്റിയത് തനിക്ക് അറിയാമെന്നും യുവാവ് പറയുന്നു. യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍.