കാർ തടഞ്ഞു യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച്തീകൊളുത്തി കൊലപ്പെടുത്തി

0

 

കൊല്ലം: കൊല്ലം ചെമ്മാമുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ച് യുവതിയെ തീ കൊളുത്തിക്കൊന്നു . കൊല്ലപ്പെട്ടത് കൊട്ടിയം സ്വദേശി അനില (44 ). അനിലയോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ സോണിയെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഭർത്താവ് പത്മരാജനെ പോലീസ് അറസ്റ്റുചെയ്തു .

ഒരുമാസമായി പാർട്ട് ണർ ഷിപ്പിൽ അനീഷ് എന്ന യുവാവിനോടൊപ്പം ബേക്കറിഷോപ് നടത്തുകയായിരുന്നു അനില.പാർണർഷിപ്പ് ഒഴിയാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും അനീഷ് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് വാക്ക് തർക്കം നടന്നിരുന്നു. അനീഷിനെ വധിക്കാൻ ആയിരുന്നു പദ്ധതി. കാറിലുണ്ടായിരുന്ന സോണി ബേക്കറിയിലെ ജീവനക്കാരനാണ്. ഇന്ന് രാത്രി 9:30 ക്കാണ് സംഭവം.
സംഭവത്തിനുപിന്നിലെ യഥാർത്ഥ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *