മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു..
പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.
ഷാനുനെ കഴുത്തറത്ത് കൊന്ന ശേഷം ഭർതൃ പിതാവായ സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.