തെലങ്കാനയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തതായി പരാതി

നാഗർകുർനൂൽ: തെലങ്കാനയിലെ നാഗർകുർനൂലില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കൽവകുർത്തി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. കൽവകുർത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഉർകൊണ്ടപേട്ടയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.
എട്ടുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്‌തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നതായി കൽവകുർത്തി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
“നാഗർകുർനൂൾ ജില്ലയിലെ കൽവകുർത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉർക്കൊണ്ടപേട്ടയിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ഒരു സ്ത്രീയെ എട്ട് പേർ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് നൽകും” പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.