കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു

കോഴിക്കോട് : വീട്ടു മുറ്റത്തെ തെങ്ങ് ദേഹത്തു വീണു യുവതി മരിച്ചു. വാണിമേൽ കുനിയിൽ പീടികയ്ക്കടുത്ത് പീടികയുള്ള പറമ്പത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം. ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം നൽകുന്നതിനിടെ വീട്ടുപറമ്പിലെ ഇടി വെട്ടിയ തെങ്ങ് മുറിഞ്ഞു യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് ഫഹീമയെ ആശുപത്രിയിലെത്തിച്ചത്.മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് ഫഹീമ. മൃതദേഹം നാളെ സംസ്കരിക്കും. മക്കൾ: ഹാമിദ് ഫിസാൻ, നഹാൻ സൈഫ്