മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്.
സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിനുള്ളില്‍ ആയിരുന്നു. പ്രതിയായ പുന്നമറ്റം സ്വദേശി ഷാഹുലിനെ പോലീസ് പിടികൂടി. പിതാവിനെ കാണാനായി ആശുപത്രിയിലെത്തിയ യുവതിയെ ഷാഹുല്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിവരം.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒരേനാട്ടുകാരാണെന്നാണ് വിവരം.