പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

0
police 1

1745305993RDrA1jpQ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പീഡന ശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തിയത് യുവതിയുടെ ഭർത്താവ് തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാൾ ഒളിവിലാണ്.
സാബികും, സത്യഭാമയും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. നാലുവർഷമായി പീഡനം തുടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.തിരൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭർത്താവ് സാബിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *