WMF മഹാരാഷ്ട്ര കൗൺസിൽ ഉദ്‌ഘാടനം നാളെ

0

മുഖ്യാതിഥി – രമേശ് ചെന്നിത്തല : സംഘടനയുടെ ആഗോള പ്രതിനിധികൾ പങ്കെടുക്കും

മുംബൈ : ആഗോള മലയാളി കൂട്ടായ്‌മയായ ‘വേൾഡ് മലയാളി ഫെഡറേഷ’ (WMF )ൻ്റെ മഹാരാഷ്ട്ര കൗൺസിൽ ഉദ്‌ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നാളെ ( ശനി)നടക്കും.

നവിമുംബൈ , മാപ്പെയിലുള്ള ‘കൺട്രി ഇൻ ‘ ഹോട്ടലിൽവൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങിൽ സംഘടനയുടെ ആഗോള പ്രതിനിധികൾ പങ്കെടുക്കും.

ഉദ്ഘടനച്ചടങ്ങിൽ മുൻ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

ഫെഡറേഷൻ്റെ മഹാരാഷ്ട്ര കൗൺസിൽ കൺവീനറായ ഡോ. ഉമ്മൻ ഡേവിഡ് അധ്യക്ഷതവഹിക്കുന്ന സ്‌ഥാനാരോഹണ ചടങ്ങിൽ ഗീത പിള്ള (Chief General Manager Transport & Airport at CIDCO )സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ.രത്‌നകുമാർ, ഇന്ത്യ കോമൺ വെൽത്ത് ട്രേഡ് കമ്മീഷണർ ഡോ.വർഗീസ് മൂളൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

WMF ആഗോള പ്രതിനിധികളായ റെജിൻ ചാലപ്പുറം, ടോം ജേക്കബ്, രാജേന്ദ്ര പ്രസാദ്, ഡി. ഫ്രാൻസിസ്, ഡിന്റോ ജേക്കബ്, ജോബി ജോർജ്, ഫ്രാൻസ് മുണ്ടാടൻ, സാബു ജോസഫ്, ഏലിയാസ് ഇസ്സനാക്, വിമല ഫ്രാൻസിസ്, എം ജെ ഉണ്ണിത്താൻ എന്നിവരും സന്നിഹിതരായിരിക്കും.

നിയുക്ത പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമനിക് പോൾ ട്രഷറർ ബിനോയ് തോമസ് അടങ്ങുന്ന 34 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ചടങ്ങിൽ സ്ഥാനമേൽക്കും. കലാപരിപാടിയും ഉണ്ടായിരിക്കും.

*സംഘടനയിലെ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാണ് പ്രവേശനം.

വ്യത്യസ്ത രാജ്യങ്ങളിൽ വസിക്കുന്ന മലയാളികളെ, രാഷ്‌ട്രീയ ജാതി- മത വിഭാഗീയതകളില്ലാതെ ഒരുമിച്ചുനിർത്താനും ആഗോള മലയാളി ഐക്യത്തിലൂടെ സാമൂഹിക സേവനവും കൂടാതെ സംസ്കാരവും ഭാഷയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  2016ൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിൻ്റെ നേതൃത്വത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥാപിതമായ മലയാളി കൂട്ടായ്‌മയാണ്‌ വേൾഡ് മലയാളി ഫെഡറേഷൻ . 166 രാജ്യങ്ങളിൽ വ്യാപിച്ചുകഴിഞ്ഞ ഫെഡറേഷനിൽ നിലവിൽ 5 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *