WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനം: രമേശ് ചെന്നിത്തല മുഖ്യാതിഥി

മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനത്തിൽ മുൻ ആഭ്യന്തര മന്ത്രിയും എഐസിസി മഹാരാഷ്ട്ര പ്രതിനിധിയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും
ശനിയാഴ്ച ജൂൺ 14ന് വൈകീട്ട് 5.30ന് നവി മുംബൈ മാപ്പെ ‘കൺട്രി ഇൻ ഹോട്ടലി’ൽ നടക്കുന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ നേതാക്കളും ഏഷ്യൻ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും മഹാ സമ്മേളനത്തിൽ പങ്കെടുക്കും.
ഇതിനകം 168 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള മലയാളി സംഘടനയുടെ മഹാരാഷ്ട്ര ചുമതല വഹിക്കുന്നത് മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ.ഉമ്മൻ ഡേവിഡാണ്.
നിയുക്ത പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, ജനറൽ സെക്രട്ടറി ഡൊമിനിക് പോൾ, വൈസ് പ്രസിഡന്റുമാരായ ഡോ.ബിജോയ് കുട്ടി, ബിജോയ് ഉമ്മൻ, സിന്ധു നായർ, ജോയിന്റ് സെക്രട്ടറിമാരായ എൻ. ടി. പിള്ള, അഡ്വ. രാഖി സുനിൽ, ജോയിന്റ് ട്രഷറർ മനോജ്‌കുമാർ വി. ബി, ചീഫ് കോർഡിനേറ്റർ കൃഷ്ണകുമാർ നായർ കൂടാതെ മറ്റു കോർ കമ്മിറ്റി അംഗങ്ങളും കോർഡിനേറ്റർമാരും മഹാ സമ്മേളനത്തിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും.