കെഎസ്ആർടിസിയിലെ പെൻഷൻ രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മൂന്ന് മാസത്തെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വിരമിച്ച ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.