വഖഫ് ബില്ലിലെ ഭേദഗതിയെ എതിർക്കും

0

ബാംഗ്ലൂർ: കേന്ദ്രസർക്കാർ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് ബില്ലിലെ ഭേദഗതിയെ മുസ്ലീം സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടുന്ന അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എതിർക്കുമെന്ന് കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ നസീർ അഹമ്മദ് .. വഖഫ് (ഭേദഗതി) ബില്ലിനെതിരെ പോരാടുകയല്ലാതെ മറ്റൊരു മാർഗവും മുസ്ലീം സമുദായത്തിന് ഇനി ബാക്കിയില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഇതിനായി ഒരു ജോയിന്റ് പാർലിമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നിർഭാഗായകരമെന്നു പറയട്ടെ ,സർക്കാർ പക്ഷത്തുനിൽക്കുന്ന, മുസ്ളീം വിഭാഗത്തിൻ്റെ താൽപ്പര്യങ്ങൾക്ക് എതിര് നിക്കുന്നവരാണ് ആ കമ്മിറ്റിയിലുള്ളതെന്നും നസീർ അഹമ്മദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബാംഗ്ലൂരിൽ, ഡൽഹിയിൽ നിന്നുമെത്തുന്ന ‘ആൾ ഇന്ത്യ മുസ്ളീം പേഴ്‌സണൽ ലോ ബോർഡ് ‘ അംഗങ്ങൾ പങ്കെടുക്കുന്ന ഒരു അടിയന്തിര യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു. “സാംഭാൽ പള്ളിയിൽ നടക്കുന്ന സർവേ, ഏക സിവിൽ കോഡ്‌ ,മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും ” അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *