“വാദ്യമേളങ്ങളോടെ മകന് ഊഷ്‌മളമായ സ്വീകരണം നൽകും”: ശുഭാംശു ശുക്ലയുടെ കുടുംബം

ലക്‌നൗ : ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസത്തിനുശേഷം മടങ്ങിയത്തുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും സംഘത്തിൻ്റെ ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയ്ക്ക് വീട്ടിൽ ഗംഭീര സ്വീകരണമൊരുക്കി ആനയിക്കുമെന്ന് മാതാപിതാക്കൾ .
രാഷ്ട്രത്തിന് അഭിമാനം പകർന്ന ശുക്ലയുടെ അമ്മ ആശ ശുക്ല തന്റെ മകനുവേണ്ടി വിപുലമായ ഒരു ആഘോഷമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ശുഭാൻഷുവിന്റെ ജന്മനാടായ ലഖ്‌നൗവിൽ ഒരു ദേശീയ വാർത്താ ഏജൻസിയോട് യോട് ആശ ശുക്ല പറഞ്ഞു. “ശുഭാംശു തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും, ഉടൻ ഭൂമിയിലേക്ക് മടങ്ങുകയും, ഞങ്ങളെ കാണുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു… ‘ഫൂൽ മാല’, ‘ബാൻഡ് ബാജ’ എന്നിവയോടെ ഞങ്ങൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകും.”
ഗ്രൂപ്പ് ക്യാപ്റ്റന്റെ പിതാവ് ശംഭു ദയാൽ ശുക്ലയും മകനെ കാണാനുള്ള കാത്തിരിപ്പ് അവസാനിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
“ നാളെ, ജൂലൈ 14, വൈകുന്നേരം 4:30 ന് അൺഡോക്കിംഗ് നടക്കും, ജൂലൈ 15 ന് മകൻ ഭൂമിയിലേക്ക് മടങ്ങും. ഇതിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, അതിനാൽ അദ്ദേഹം തിരിച്ചുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹം സുരക്ഷിതമായി മടങ്ങിവരുമെന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായ ഇന്ത്യൻ വ്യോമസേന (IAF) ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല നാളെ, ജൂലൈ 14 ന് ആക്സിയം മിഷൻ 4 (Ax-4) ലെ തന്റെ സഹപ്രവർത്തകരോടൊപ്പം ഭൂമിയിലേക്ക് മടങ്ങും.