വയനാട്ടിൽ വീട്ടിലേക്ക് ഓടികയറി കാട്ടുപന്നി;3 പേര്‍ക്ക് പരിക്ക്
വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ അക്രമത്തിൽ 3 പേർക്ക് പരിക്ക്. തോട്ടം മേഖലയായ പെരുന്തട്ടയിൽ ഇന്നലെ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി ഓടി കയറിയത്. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച വച്ചതോടെ പന്നി ഓടി മറഞ്ഞു. മുഹമ്മദിനും ഭാര്യ സുഹറയ്ക്കും ഇവരുടെ വീട്ടിലുണ്ടായിരുന്ന അനസ് എന്ന കുട്ടിക്കും നിസാര പരിക്കുകളുണ്ട്. മൂവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.