കാട്ടാനയിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ദൃശ്യങ്ങൾ

0

കൽപറ്റ: വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം . റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർഥികളാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്. പൊഴുതന സ്കൂൾ മുതൽ വീട് വരെയാണ് വിദ്യാർത്ഥികളെ കാട്ടാന ഓടിച്ചത് . ഇരുചക്ര വാഹന മടക്കം ആന നശിപ്പിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് . വയനാട്ടിലെ വിവിധ ഭാ​ഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. മഴക്കാലമായതോടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് സാധാരണയായി മാറിയ സ്ഥിതിയാണ് . ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ വീടിനടുത്ത് വരെ കാട്ടാന ഓടിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *