വീണ്ടും കാട്ടാന ആക്രമണം: യുവാവിനെ ആന എറിഞ്ഞു കൊലപ്പെടുത്തി

0

വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണം ആവർത്തിക്കുന്നു . വയനാട്ടിൽ യുവാവിനെ ആന പിടികൂടി എറിഞ്ഞുകൊലപ്പെടുത്തി.. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.

പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതുകൊണ്ടുതന്നെ കുറവ് ആൾതാമസമുള്ള ഒരു പ്രദേശമാണിത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *