“കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം” – മെത്രപോലീത്ത
ഇടുക്കി: വർധിച്ചു വരുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ ഏലിയാസ് മാർ അത്താനാസിയോസ്. രാജ്യത്തിൻ്റെ നട്ടെല്ല് കർഷകരാണെന്ന് അഭിപ്രായപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണെന്നും മെത്രാപൊലീത്ത പറഞ്ഞു.കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടു പന്നികളുടെ എണ്ണം എടുത്ത ശേഷം അധികമുള്ളവയെ കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് യോജിപ്പില്ല. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞു. മനുഷ്യർക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം. ഇതിന് കേന്ദ്രം നിയമ നിർമാണം നടത്തണം. വേലി കെട്ടിയാലോ, മതിൽ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങൾ എത്തും. വിദേശ രാജ്യങ്ങളിൽ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വിൽക്കുന്നുണ്ട്. മന്ത്രിപറഞ്ഞു.