“ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് പൊലീസിന് തോന്നാഞത്..?”

എറണാകുളം :ഗോവിന്ദചാമി ജയില്‍ ചാടിയ വാര്‍ത്തയോട് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രതികരണവുമായി വന്നിരിക്കയാണ് ‘ജെഎസ്‌കെ’ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകന്‍ പ്രവിൺ നാരായണൻ . രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഒറ്റക്കെ കൊണ്ട് മതില് ചാടിയത് ഒന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും എന്നാണ് പ്രവിൺ നാരായണൻ സാമൂഹ്യ മാധ്യമത്തിലൂടെ ചോദിക്കുന്നത്.
” ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ?
ചില ചോദ്യങള്‍ വീണ്ടും..!!!
ഗോവിന്ദ ചാമിക്ക് നാല് സ്പെഷ്യൽ ഗാര്‍ഡ് ഉണ്ട്.
എല്ലാ ദിവസവും അവന്‍റെ റൂമില്‍ സെര്‍ച്ച് നടത്തണം.!
ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞത്..?
ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് ഗാഡിന് തോന്നാഞത്..?
എന്ത്കൊണ്ടാണത് റിപ്പോര്‍ട്ട് ചെയ്യാഞത്..?
ചോറ് വേണ്ടെന്നും,ചപ്പാത്തി നിര്‍ദ്ദേശിക്കാന്‍ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും ,ഡോക്ടര്‍ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്..!
കറണ്ട് ഓഫ് ചെയ്തും
CCTV ഓഫ് ചെയ്തതും എങനെയാണ്..?
ഒറ്റക്കെ കൊണ്ട് മതില് ചാടിയത് എങനെയാണ്..?
രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഇതൊന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും…
ഒന്നിനും ഉത്തരമില്ല!!! “
പ്രവിൺ നാരായണൻ