കോടിപതി ആരായിരിക്കും ?; ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഉച്ചയ്ക്ക് രണ്ട് മണിവരെ കാത്തിരിക്കണം .ഒന്നാം സ്ഥാനമായ 20 കോടി കിട്ടിയില്ലെങ്കിലും ഒരുകോടിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാരുടെ കാത്തിരിപ്പ് .തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും ഏഴാം സമ്മാനം 2000 രൂപ വീതം 48,600 പേര്‍ക്കും എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേര്‍ക്കും ഒമ്പതാം സമ്മാനം 500 രൂപ വീതം 2,43,000 പേര്‍ക്കും പത്താം സമ്മാനം 400 രൂപ വീതം 2,75,400 പേര്‍ക്കുമാണ് ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒമ്പത് സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. 10,00,000 രൂപ വീതമാണ് സമാശ്വാസ സമ്മാനം ലഭിക്കുക.നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിൽപന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുകയാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്നലെവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. ആകെ 50,000,00 ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയത്. ഇതുമുഴുവന്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷ. നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുകയാണ്. ഇന്ന് ഉച്ചവരെ സമയമുള്ളതിനാൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ.
8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. തിരുവനന്തപുരം രണ്ടാമതും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. 400 രൂപയാണ് ടിക്കറ്റിൻ്റെ വില. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിൽക്കുന്ന ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ട് കോടി രൂപ ലഭിക്കും.