തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം
അടിമാലി : മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തോടിന്റെ കരയിൽ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ ചാടുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ. ആലപ്പുഴ നഗരത്തിൽ തിങ്കളാഴ്ച ശക്തമായ കാറ്റിൽ മരം വീണു ഗുരുതര പരുക്കേറ്റ ഉനൈസ് മരിച്ചു. പരുക്കേറ്റ ഭാര്യ ചികിത്സയിലാണ്.