“സ്‌ത്രീകളുടെ അക്കൗണ്ടില്‍ 2,500 രൂപ എപ്പോള്‍ നിക്ഷേപിക്കും?”-BJPയോട് ആംആദ്‌മി പാർട്ടി

ന്യൂഡൽഹി:ഡൽഹിയിലെ വിജയത്തിന് പിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ എപ്പോൾ നിറവേറ്റുമെന്ന് ആം ആദ്‌മി പാർട്ടി. എഎപിയുടെ മുഖ്യ വക്താവ് പ്രിയങ്ക കക്കറാണ് ബിജെപിക്ക് നേരെ ചോദ്യവുമായി രംഗത്തെത്തിയത്. ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കണം.
സ്‌ത്രീകളുടെ അക്കൗണ്ടുകളിൽ 2,500 രൂപ എപ്പോൾ നിക്ഷേപിക്കുമെന്നും പ്രിയങ്ക കക്കർ ചോദിച്ചു. ഹോളി, ദീപാവലി ദിവസങ്ങളിൽ സ്‌ത്രീകൾക്ക് 2,500 രൂപയും സൗജന്യ ഗ്യാസ് സിലിണ്ടറുകളും നൽകുമെന്ന വാഗ്‌ദാനം നിറവേറ്റണം. ഡൽഹി ട്രഷറിയിൽ നിന്ന് പണം എടുക്കാനുള്ള ബിജെപിയുടെ ശ്രമം തടയണം. പാർക്കുകളിലേക്കുള്ള പ്രവേശന ഫീസ് റദ്ദാക്കണമെന്നും പ്രിയങ്ക കക്കർ മുഖ്യമന്ത്രി രേഖ ഗുപ്‌തയോട് ആവശ്യപ്പെട്ടു.
ഡൽഹിയുടെ ട്രഷറി കാലിയാണെന്ന് ബിജെപി സർക്കാർ തെറ്റായി വാദിക്കുകയാണ്. ഡൽഹിയിലെ ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അപകടകരമായ പദ്ധതിയാണ് പാർക്കുകളിലെ പ്രവേശന ഫീസ്. ഇതിനെ ന്യായീകരിക്കാനാവില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.